ലോക റെക്കോർഡ് തകർത്തുകൊണ്ടുള്ള ഒളിമ്പിക് മെഡൽ നേട്ടം മാതാവിന് സമർപ്പിച്ച് ഒളിമ്പ്യൻ…

ടോക്കിയോ : മുപ്പത്തിരണ്ടാമത് അന്താരാഷ്ട്ര ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹന മത്സരവിഭാഗത്തിൽ ലോക റെക്കോർഡ് നേടി വിജയിച്ച ഫിലിപ്പൈൻസ് ഒളിമ്പ്യൻ ഹിഡിലൈന്റെ വിശ്വാസ സാക്ഷ്യം വൈറലാകുന്നു.തന്റെ ഈ അത്ഭുതകരമായ വിജയത്തിന് പിന്നിൽ ദൈവത്തിന്റെ കരങ്ങളാണെന്ന് ഒളിമ്പ്യൻ സാക്ഷ്യപ്പെടുത്തുന്നു.കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാതാവിന്റെ കാശ് രൂപം ഉയർത്തി കാണിച്ചുകൊണ്ടാണ് മുപ്പതുകാരിയായ ഒളിമ്പ്യൻ ദൈവത്തിന് നന്ദി പറഞ്ഞിരിക്കുന്നത്.ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലും മാതാവിന്റെ കാശ് രൂപം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോയും ഹിഡിലൈൻ പങ്കുവെച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group