ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ അന്ത്യഅത്താഴ അവഹേളനത്തില്‍ ക്ഷമാപണവുമായി ഒളിമ്പിക്സ് കമ്മറ്റി

ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്‌തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. തിരുവത്താഴം ചിത്രത്തെ ആസ്‌പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സമുദായ സഹിഷ്ണു‌ത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികളെന്നും ഏതെങ്കിലും മതത്തെ നിന്ദിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും ‘പാരിസ് 2024’ വക്താവ് ആനി ഡെകാംപ്‌സ് പറഞ്ഞു.

സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാൻസ്ജെൻഡർ മോഡലും നഗ്ന ഗായകനും ഉൾപ്പെട്ട സ്‌കിറ്റിനെതിരേ ആഗോളതലത്തിൽ പ്രതിഷേധവുമായി ക്രൈസ്തവര്‍ രംഗത്ത് വന്നിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m