ഒമിക്രോണ്‍ വകഭേദം : ഇന്ത്യന്‍ നിര്‍മ്മിത ബൂസ്റ്റര്‍ വാക്‌സിന് അംഗീകാരം

കൊവിഡ് 19ന്‍റെ ഒമിക്രോണ്‍ വേരിയെന്‍റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യൻ നിര്‍മ്മിത എം-ആര്‍എന്‍എ (mRNA) ബൂസ്റ്റര്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം.

ബൂസ്റ്റര്‍ വാക്‌സിന് ജെംകോവാക്- ഒഎം (GEMCOVAC-OM) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സാണ് ജെംകോവാക് – ഒഎം നിര്‍മ്മിച്ചരിക്കുന്നത്. രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ പരിധിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് തങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ അവതരിപ്പിച്ചതെന്നും ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍ സിഇഒ ഡോ.സഞ്ജയ് സിങ് പറഞ്ഞു.

ബൂസ്റ്റര്‍ വാക്‌സിന്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ദില്ലിയില്‍ ലഭ്യമായിത്തുടങ്ങും. വില എത്രയാണെന്നത് വരും ദിവസങ്ങളില്‍ അറിയാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group