മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം കണ്ടില്ലെന്നു നടിക്കുന്ന അധികാരികളുടെ നിലപാടിനെതിരേ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഈ മാസം 17 ന് വഴിതടയൽ സമരം നടത്തുമെന്നു വിഴിഞ്ഞം സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര അറിയിച്ചു.
പോലീസിനെയും ഭരണസംവിധാനത്തെയും തത്പരകക്ഷികളെയും ദുരുപയോഗപ്പെടുത്തി സമരം അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നത്. സർക്കാരിന്റ നിഗൂഢ നീക്കങ്ങൾക്കെതിരേ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വഴിതടയൽ സമരം നടത്തും.
ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം മൂന്നു വരെ ബഹുജനമാർച്ചും ഉപരോധവും സംഘടിപ്പിക്കും. ഇതു കൂടാതെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ സാമൂഹ്യ,സന്നദ്ധ, പരിസ്ഥിതി, യുവജന, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 19ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
19 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുവരെ സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാനത്തെ കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മോണ്‍.യൂജിൻ എച്ച്. പെരേര പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group