ഡിസംബർ 8, അമലോൽഭവ മാതാവിന്റെ തിരുനാൾ ദിനമായി തിരുസഭ ആചരിക്കുന്ന ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതകളുടെ ജപമാല പ്രാർത്ഥന നടക്കും. ദേവാലയങ്ങൾ, ജീവൻ, കുടുംബം, മാതൃത്വം തുടങ്ങിയവ സംരക്ഷിക്കാൻ പ്രതിരോധം തീർക്കുക, തങ്ങൾ പരിശുദ്ധ കന്യാമറിയത്തിന്റെ പെൺമക്കൾ ആണെന്നും, അമ്മയുടെ ഉദാഹരണം തങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും അഭിമാനത്തോടെ പറയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജപമാല പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. പൊതുസ്ഥലത്ത് വനിതകളുടെ ജപമാല പ്രാർത്ഥന ആദ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സംഘടിപ്പിക്കപ്പെടുന്നത്.
പ്രായം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചല്ല ഒരു സ്ത്രീയുടെ വിളി നിലകൊള്ളുന്നതെന്നും, മറിച്ച് ദൈവം ഓരോ വ്യക്തിയെയും സൃഷ്ടിച്ചുവെന്നും, ഓരോ വ്യക്തിക്കും പ്രത്യേകമൊരു ദൗത്യം നൽകി എന്നുമുളള ബോധ്യത്തിൻമേലാണ് ആ വിളി നിലകൊള്ളുന്നതെന്നും സംഘാടകർ പ്രസ്താവിച്ചു.
ഡിസംബർ എട്ടാം തീയതിയിലെ ജപമാല പ്രാർത്ഥനയിൽ അമേരിക്ക, കാനഡ, ബ്രസീൽ, അർജന്റീന തുടങ്ങി 25ന് മുകളിൽ രാജ്യങ്ങളിലെ വനിതകൾ പങ്കെടുക്കും. ഇത് ലോകം മുഴുവൻ വ്യാപിക്കാൻ പരിശുദ്ധ കന്യകാ മറിയം ആഗ്രഹിച്ചിരുന്നതായി ജപമാല പ്രാർത്ഥനയ്ക്ക് അർജന്റീനയിൽ ചുക്കാൻ പിടിക്കുന്ന ജൂലിയാന ഇല്ലാരിയോ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആളുകൾ തന്നെ വിളിക്കുന്നുണ്ടെന്നും ജൂലിയാന കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group