ഇ എസ് എ വിഷയത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തി മാർ തോമസ് തറയിൽ

അടിയന്തിര ഇടപെടൽ ഇ എസ് എ വിഷയത്തിൽ ആവശ്യപ്പെട്ട് നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് മന്ത്രി റോഷി അഗസ്റ്റിനുമായും തുടർന്ന് എം ൽ എ മാരുമായും ചർച്ച നടത്തി.

ഇ എസ് എ വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റാനുള്ള സത്വരനടപടികൾ ഉണ്ടാകണമെന്ന് വസ്തുതകൾ അവതരിപ്പിച്ചു ജനപ്രതിനിധികളോട് അഭ്യർത്ഥിച്ചു. എം ൽ എ മാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നിയമസഭാസമ്മേളനത്തിനു മുൻപ് വിവരങ്ങൾ ധരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കത്തോലിക്കാ കോൺഗ്രസിന്റെ ജനനന്മയ്ക്കായുള്ള ഇത്തരം സമയോചിത ഇടപെടലുകൾ ശ്ലാഘനീയമാണെന്നും അത് തുടരണമെന്നും ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. എം ൽ എ മാരായ പി ജെ ജോസഫ്, സണ്ണി ജോസഫ്, മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ലിൻ്റോ ജോസഫ്, മാണി സി കാപ്പൻ, ജോബ് മൈക്കിൾ, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m