കേരള ഗവൺമെന്റിന്റെ ഓണം ബംപർ ഇക്കുറി സർവകാല റെക്കോര്‍ഡ് വിൽപ്പനയിലേക്ക്.
വിൽപ്പനയ്ക്ക് വച്ച അന്ന് മുതൽ ഓണം ബംപറെടുക്കാൻ ആളുകൾ തിക്കിത്തിരക്കുകയാണ്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റിറക്കി. അത് മുഴുവൻ വിറ്റ് പോയപ്പോൾ വീണ്ടും ഇറക്കി. കഴിഞ്ഞ വര്‍ഷം വിറ്റത് അറുപത്താറര ലക്ഷം ടിക്കറ്റാണെങ്കിൽ ഇക്കുറി വമ്പൻ നേട്ടമാകും ലോട്ടറി വകുപ്പിന്. ഈ നിലയിൽ പോകുകയാണെങ്കിൽ ഇത്തവണത്തെ ഓണം ബംപർ 90 ലക്ഷം ടിക്കറ്റ് വരെ വിൽപ്പനക്കെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പിനുള്ളത്.
500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടിയാണ്. കൂടുതൽ പേര്‍ക്ക് പണം കിട്ടുന്ന വിധത്തിൽ ഇത്തവണ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ ധാരാളമായി ലോട്ടറി വാങ്ങാനെത്തുന്നുണ്ട്. സമ്മാന ഘടന വിവരിച്ചും ഓൺലൈൻ തട്ടിപ്പുകൾ നടന്നേക്കാമെന്ന് ഓര്‍മ്മിപ്പിച്ചും അഞ്ച് ഭാഷകളിൽ സന്ദേശവും തയ്യാറാക്കിയിട്ടുണ്ട് ലോട്ടറി വകുപ്പ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group