കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ബിവെഞ്ചേഴ്സിന്റെ സഹകരണത്തോടെ നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം.
‘ഈ ഓണം ജനങ്ങൾക്കൊപ്പം’ എന്ന പദ്ധതിയുടെ ഭാഗമായി ഇടുക്കിജില്ലയിലെ 14 പഞ്ചായത്തുകളിലെ സാധാരണക്കാരായ സ്വാശ്രയസംഘപ്രവർത്തകർക്കുവേണ്ടി 3000-ലധികം രൂപ വിലമതിക്കുന്ന ഓണക്കിറ്റുകളാണ് 50% സാമ്പത്തികസഹായത്തോടെ ലഭ്യമാക്കിയത്.
ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ 30 ഇനം പലവ്യഞ്ജനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കിറ്റുകൾ തയ്യാറാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് നിർവഹിച്ചു. തടിയൻപാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽവച്ചു നടന്ന ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m