ഒന്നര ദിവസം മെഡി. കോളേജിലെ കേടായ ലിഫ്റ്റില്‍ രോഗി കുടുങ്ങിക്കിടന്നു! കണ്ടെത്തിയത് ഇന്ന് രാവിലെ

തിരുവനന്തപുരം : തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു.

മെഡിക്കല്‍ കോളേജിന്റെ ഓർത്തോ ഒപിയില്‍ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കല്‍ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുള്ളിൽ പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ. എന്നാല്‍ കേടായ ലിഫ്റ്റില്‍ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കല്‍ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങള്‍ക്ക് നടുവില്‍ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. രവീന്ദ്രൻ്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group