ക്രൂശിനെ സ്നേഹിക്കാതെ ക്രിസ്തുവിനെ സ്നേഹിക്കാനാവില്ലെന്ന് വിശ്വാസി സമൂഹത്തെ ഉദ്‌ബോധിപ്പിച്ച് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.
തപസുകാലത്തെ 40-ാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഏഴിമല മൊന്തനാരി നഗറിലെ ലൂര്‍ദ്മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുരിശുമല കയറ്റത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വൈദികരും, സിസ്റ്റേഴ്സും, വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ 40-ാം വെള്ളി കുരിശുമല കയറ്റത്തില്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു.
ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ പീഡനം സഹിക്കേണ്ടിവന്നവരെ സമര്‍പ്പിച്ചും, തിരുസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടും കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നാണ് കുരിശിന്റെ വഴിയാരംഭിച്ചത്. കുരിശേന്തി മുന്നില്‍ നടന്ന ബിഷപിനെ കണ്ണൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വൈദികരും സിസ്റ്റേഴ്സും വിശ്വാസികളുമുള്‍പ്പെടുന്നവര്‍ അനുഗമിച്ചു.
ക്രൂശിനെ പ്രണയിക്കാതെ ക്രിസ്തുവിനെ പ്രണയിക്കാനാവില്ലെന്ന് വിശ്വാസി സമൂഹത്തെ ഉദ്‌ബോധിപ്പിച്ച കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, അനുദിന ജീവിതത്തിലെ കുരിശുകള്‍ സ്വീകരിച്ചു കൊണ്ട് സഹനത്തിലൂടെ മാത്രമേ ക്രിസ്തുവിന്റെ കൃപകള്‍ സ്വന്തമാക്കാനാവൂവെന്നും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group