‘ഒരു രാജ്യം, ഒരു നിയമം പദ്ധതി: എതിർപ്പുമായി ശ്രീലങ്കയിലെ കത്തോലിക്കാ സഭ…

ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു നിയമം’ പദ്ധതിയെ ശക്തമായി എതിർത്ത് ശ്രീലങ്കയിലെ കത്തോലിക്കാ സഭ. സർക്കാരിന്റെ ഈ ആശയത്തെ അപലപിക്കുന്നതോടൊപ്പം എല്ലാ ന്യൂനപക്ഷ സമുദായങ്ങളിലെയും അംഗങ്ങളെ നിയമത്തിനു മുന്നിൽ തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു പുതിയ ഭരണഘടന കൊണ്ടുവരണമെന്നും രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെട്ടു.

ടാസ്ക് ഫോഴ്സിനെ നിയമിക്കുന്ന ഗസറ്റ് വിജ്ഞാപനം പിൻവലിക്കണമെന്നും തമിഴ്, ഹിന്ദു, കത്തോലിക്ക, മറ്റ് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോട് ഭരണകൂടം കാണിക്കുന്നത് കടുത്ത അനീതിയാണെന്നും ബിഷപ്പ് കോൺഫറൻസ് കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group