ക്രിസ്തുമസിന് മുൻപ് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് വഴിയും തുക ലഭിക്കും. 900 കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്തുമസിന് മുൻപ് എല്ലാ പെൻഷൻകാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രി അറിയിച്ചു.

ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്‌. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപയും നൽകി. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group