നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികരിൽ ഒരാൾ മോചിതനായി

നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരിൽ ഒരാൾ മോചിതനായി. ഫാ. ഇമ്മാനുവൽ സിലാസിനെയാണ് തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനുള്ളിൽ വിട്ടയച്ചത്. കഫൻചാൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ജൂലൈ നാലിന് പുലർച്ചെ തട്ടിക്കൊണ്ടുപോയ ഫാ. സിലാസിനെ ബന്ദികളാക്കിയവർ അന്ന് രാത്രി ഒൻപത് മണിയോടെ അദ്ദേഹത്തെ വിട്ടയച്ചു. “ഞങ്ങളുടെ വൈദികന്റെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥനകളും അപേക്ഷകളും അർപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും മോചിതനാകാനുള്ള രണ്ട് വൈദികർക്ക് വേണ്ടി പ്രാർത്ഥനകൾ തുടരുക.” – രൂപതാ ചാൻസലർ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group