പള്ളി ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

നൈജീരിയയിൽ വീണ്ടും പള്ളികൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൈജീരിയയിലെ കടുന സംസ്ഥാനത്തെ മണിനി താഷ ഗ്രാമത്തിലെ ഹസ്‌കെ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആയുധ ധാരികൾ അതിക്രമിച്ചു കയറി പ്രാർത്ഥനക്കായെത്തിയവരെ തട്ടിക്കൊണ്ടു പോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തത്. നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കടുന.ഏപ്രിൽ 20 ന് ചിക്കുൻ പ്രദേശത്തെ സ്വകാര്യ സ്ഥാപനമായ ഗ്രീൻ‌ഫീൽഡ് സർവകലാശാലയിൽ നിന്ന് 40 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ കൂട്ടക്കൊലകളും തട്ടിക്കൊണ്ടു പോകലിനുമെതിരെ വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളും, നൈജീരിയയെ ഭിന്നിപ്പിക്കുന്ന തീവ്രവാദ പ്രവർത്തനത്തിനെതിരെ ഡീപ്പർ ക്രിസ്ത്യൻ ലൈഫ് മിനിസ്ട്രിയും രംഗത്തുവന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group