ദൈവസ്നേഹത്തിലും പരിപാലനയിലും ആശ്രയിച്ച് സാമ്പത്തിക ജീവിതത്തിലും കുടുംബജീവിതത്തിലും മുന്നേറാൻ കഴിയണമെന്ന് ഉദ്ബോധിപ്പിച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ ഗിവർഗീസ് മാർ അപ്രേം.
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദമ്പതികൾക്കായി കുടുംബശാക്തീകരണ കൂട്ടായ്മ ‘കുടുംബോത്സവ് 2024’ എന്ന പേരിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ
അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉത്ഘാടനം ചെയ്തു.
സമൂഹത്തിന്റെ നാനാതുറകളെ സ്പർശിക്കുന്ന പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസരിച്ച് ഏറ്റെടുത്തു നടപ്പിലാക്കാൻ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group