ഫാമിലി അപ്പോസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിക്കുന്നു

   ശംശാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിക്കുന്നു. രൂപതയിലെ ഫാമിലി അപ്പോസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 12,13,14 തീയതികളിൽ ഓൺലൈനായാവും ഈ കോഴ്സ് നടത്തപ്പെടുക.  ആയിരം രൂപയാണ് രജിസ്ട്രേഷൻ ഫീ ആയി നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പണമടച്ച് https://www.pravasimatrimony.org/courses/ എന്ന ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന ഇത്തരമൊരു മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് യുവജനങ്ങൾക്കു പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group