യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാനാവൂ എന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
” ഗ്രാവിസ്സിമും എദുകസിയോനിസ് ” എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച “വിഘടിത ലോകത്ത് ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം” എന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്തവരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പാ.
യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കുടുംബത്തിനും അൽമായർക്കും വേണ്ടിയുള്ള കമ്മീഷന്റെ തലവനും യുക്രെയ്ൻ കത്തോലിക്ക സർവ്വകലാശാലയിലെ രാഷ്ട്രതന്ത്ര വിഭാഗത്തിന്റെയും ജനാധിപത്യത്തിനുള്ള വിദ്യാഭ്യാസ സംരംഭത്തിന്റെ തലവനുമായ യൂറി പിഡ്ലിസ്നി എഴുതിയ കത്തിന് സ്വതന്ത്രമായി മറുപടി പറയുകയായിരുന്നു പാപ്പാ.
“നമ്മൾ യുദ്ധത്തിന്റെ വാർത്തകൾ അകലത്തായിരുന്നു കേട്ടിരുന്നത് ” എന്നാൽ ഇപ്പോൾ യുദ്ധം അത് നമുക്കടുത്തായി. മനുഷ്യന്റെ പ്രകൃതി എത്ര മൃഗീയമാണെന്ന് ചിന്തിക്കാൻ അത് ഇടവരുത്തുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മൾ വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, വിദ്യാഭ്യാസം എന്നാൽ കുട്ടികളുടേതും യുവാക്കളുടേതുമാണെന്നാണ് സാധാരണ ചിന്ത. “നമുക്ക് മുന്നണിയിലേക്കയക്കപ്പെട്ട നിരവധി പടയാളികളെക്കുറിച്ചു ചിന്തിക്കാം, വളരെ ചെറുപ്പക്കാരായ റഷ്യൻ പട്ടാളക്കാർ, പാവങ്ങൾ, നമുക്ക് യുവാക്കളായ നിരവധി യുക്രേനിയൻ പട്ടാളക്കാരെ കുറിച്ചും, അവിടുത്തെ നിവാസികളെയും, യുവാക്കളെയും ആൺകുട്ടികളെയും പെൺകുട്ടികളെയും കുറിച്ചും ഓർക്കാം” പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group