സംഘർഷഭരിതമായ സിറിയക്ക്‌ വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ഒരു ദശകത്തിലേറെയായി സംഘർഷഭരിതമായ സിറിയക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ലോകത്തോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.
തന്റെ ഏഞ്ചലസ് പ്രാർത്ഥനയ്ക്കുശേഷം അപ്പോസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ നിന്നും സിറിയൻ സംഘർഷം മൂലം കഷ്ടപ്പാട് അനുഭവിക്കുന്നവർക്കും അഭയാർത്ഥികളായ ആയിരക്കണക്കിന് ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കാൻ ലോകത്തോട് മാർപാപ്പ അഭ്യർത്ഥിച്ചു
” പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതുoമായ സിറിയയിൻ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാട് മറക്കാതിരിക്കാനും അവരോട് ഐക്യദാർഢ്യവും പ്രത്യാശയും പ്രകടിപ്പിക്കാനും ലോകത്തോട് “
മാർപാപ്പ അഭ്യർത്ഥിച്ചു.
സിറിയൻ സമൂഹത്തെ പുനർ നിർമിക്കുന്നതിന് ആവശ്യമായ സഹായം അന്താരാഷ്ട്ര സമൂഹം നൽകണമെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി
2011 മാർച്ച് 15നാണ് സിറിയൻ സംഘർഷങ്ങൾക്ക് തുടക്കംകുറിക്കുന്നത് സിറിയൻ പ്രസിഡന്റും, രാജ്യത്തെ ബാത്ത് പാർട്ടിയുടെ നേതാവുമായ ബഷർ അൽ ആസാദ്ന്റ ഭരണത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രകടനങ്ങൾ വ്യാപിച്ചതോടെ ആണ് സംഘർഷങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ 10 വർഷമായി സിറിയയിൽ തുടരുന്ന കലാപങ്ങൾ മൂലo 5.6 ദശലക്ഷം ആൾക്കാരാണ് സിറിയയിൽ നിന്ന് ഇതുവരെ പലായനം ചെയ്തത്, ആയിരക്കണക്കിന് ആൾക്കാർക്ക്‌ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സംഘർഷങ്ങളുടെ ഫലമായി 197 ബില്യൻ ഡോളറിന് അടിസ്ഥാനസൗകര്യങ്ങളുടെ നഷ്ടമുണ്ടായതയും കണക്കാക്കപ്പെടുന്നു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group