കരുണയിലേക്ക് ഹൃദയം തുറക്കുക: ഫ്രാൻസിസ് മാർപാപ്പ

കരുണയിലേക്ക് ഹൃദയം തുറക്കാന്‍ വിശ്വാസികളെ ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പ.
നായീനിലെ വിധവയെ പരാമര്‍ശിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, മാർപാപ്പ.വിധവ മരണമടഞ്ഞ തന്റെ മകന്റെ ശവമഞ്ചത്തെ കല്ലറയിലേക്ക് അനുധാവനം ചെയ്യവേയാണ് യേശു അവളെ കണ്ടുമുട്ടിയത്. യേശുവില്‍ കാരുണ്യം കരകവിഞ്ഞു . കാരുണ്യം അവിടുത്തെ ചലിപ്പിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
കാരുണ്യത്തിന്റെ കണ്ണിലുടെ നോക്കി യേശു ആ സ്ത്രീയുടെ സത്യാവസ്ഥ മനസ്സിലാക്കി. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കാരുണ്യം നമ്മെ സഹായിക്കുന്നു. കാരുണ്യം ഹൃദയത്തിന്റെ ലെന്‍സ് പോലെയാണ്. യാഥാര്‍ത്ഥ്യം സ്വീകരിക്കാനും അതിന്റെ മാനങ്ങള്‍ മനസ്സിലാക്കാനും കരുണ സഹായിക്കുന്നു. യേശു പലപ്പോഴും കരുണയാല്‍ ചലിക്കപ്പെടുന്നത് സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നു. കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്, ഫ്രാന്‍സിസ് പാപ്പാ വിശദമാക്കി.
യേശുവിന്റെ വരവിന് മുമ്പും കാരുണ്യം നാം ബൈബിളില്‍ കാണുന്നു എന്ന കാര്യവും പാപ്പാ ഓര്‍മിപ്പിച്ചു.നമ്മുടെ ദൈവം കരുണയുടെ ദൈവമാണ്, കരുണ ദൈവത്തിന്റെ ബലഹീനതയാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം, എന്നാല്‍ സത്യത്തില്‍ ദൈവത്തിന്റെ ശക്തിയാണ് കാരുണ മാർപാപ്പ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group