തിരുവനന്തപുരം: ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന.
ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്‌പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്‌പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്‌പോസ്റ്റുകളിലുമാണ് പരിശോധന.
ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്‌പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
തൊട്ടടുത്ത കടയിലുള്ള ആളാണ് ഇവിടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. ഈ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group