ആർമിയിൽ ആൺകുട്ടികൾക്ക് അവസരം; 90 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ആര്‍മിയില്‍ അവസരം. പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷമാണ് കോഴ്സ്.

വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും പെര്‍മനന്റ് കമ്മിഷന്‍ വ്യവസ്ഥയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും.

ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. 2025 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും.

പ്രായം: 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. ഫിസിക്‌സ്, കെമിസിട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ആകെ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. അപേക്ഷകര്‍ 2024-ലെ ജെ.ഇ.ഇ. (മെയിന്‍സ്) എഴുതിയവരായിരിക്കണം.

വിശദവിവരങ്ങള്‍ക്ക് https://joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അവസാന തീയതി: ജൂണ്‍ 13.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group