ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പരാതി സമർപ്പിക്കാൻ അവസരം.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പരാതികളും നിവേദനങ്ങളും നൽകാൻ അവസരം.ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ ക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ചിരിക്കുന്ന ജസ്റ്റിസ് ജെ. ബി.കോശി അധ്യക്ഷനായ കമ്മീഷൻ മുമ്പാകെ ക്രിസ്ത്യൻ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്ക അവസ്ഥകളെക്കുറിച്ച് നിവേദനങ്ങളും പരാതികളും നൽകാം.അപേക്ഷകളും പരാതികളും നൽകുമ്പോൾ അതിന് വേണ്ട തെളിവുകളും ഹാജരാക്കണം. അപേക്ഷകളുടെ മൂന്ന് പകർപ്പുകൾ സെക്രട്ടറി,
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ,
2nd ഫ്ലോർ ഹൗസ്സിങ് ബോർഡ് ബിൽഡിംഗ്‌ , പനമ്പിള്ളി നഗർ കൊച്ചി 682036
എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ അയക്കാം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group