കത്തോലിക്ക സഭയുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് സിഡ്നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതലയില്‍നിന്ന് മതവിഭാഗങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി.ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അപ്പാടെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ തീരുമാനം.
ഇതിനെതിരെ കത്തോലിക്കാ വിശ്വാസികളില്‍നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് സര്‍ക്കാർ പിന്മാറ്റം.
ശ്മശാനങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായതായും ശ്മശാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവരുന്ന വണ്‍ക്രൗണ്‍ മോഡല്‍ പദ്ധതിയില്‍ ഈ നാലു ശ്മശാനങ്ങളെ ഉള്‍പ്പെടുത്തില്ലെന്നു അധികാരികൾ വെളിപ്പെടുത്തിയതയും സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group