സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ്‌ ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു.

വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴില്‍നിന്ന്‌ ഒമ്ബത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വർധിക്കും. കോളേജ്‌ അധ്യാപകർ, എൻജിനീയറിങ്‌ കോളേജ്‌, മെഡിക്കല്‍ കോളേജ്‌ തുടങ്ങിയവയിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തില്‍നിന്ന്‌ 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും.

ജുഡീഷ്യല്‍ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തില്‍നിന്ന്‌ 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉള്‍പ്പെടെ ആള്‍ ഇന്ത്യ സർവീസ്‌ ഓഫീസർമാർക്ക്‌ ക്ഷാമബത്ത 46 ശതമാനമാകും. നിലവില്‍ ഇത് 42 ശതമാനമാണ്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group