ഗ്രാമീണ മേഖലയിലെ താമസക്കാരായ, സാധാരണക്കാരുടെ ഭൂനികുതി ഒറ്റയടിക്ക് വര്‍ധിപ്പിക്കരുതെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയെ സന്ദർശിച്ച് ആവശ്യപ്പെട്ടു.
കേരളത്തിലെ ഭൂനികുതി, കേരള ഫിനാന്‍സ് ബില്‍ 2022 അനുസരിച്ച് ഗ്രാമ പ്രദേശങ്ങളില്‍ ഓരേക്കര് സ്ഥലത്തിന് 2022 ഏപ്രില്‍ ഒന്നു മുതല്‍ 60 ശതമാനം വര്‍ധന വരുത്തിയെന്നും 20 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് ബില്ലനുസരിച്ച് നൂറു ശതമാനം വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ഒരേക്കര്‍ സ്ഥലത്തിന് 200 രൂപയായിരുന്ന ഭൂനികുതി 320 രൂപയായി വര്‍ധിച്ചു. ഇത് സാധാരണക്കാരനെ കാര്യമായ വിധത്തില്‍ ബാധിക്കും.
ഗ്രാമീണ മേഖലയില്‍ ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള സാധാരണക്കാരുടെ ഭൂനികുതി പൂര്‍ണമായും പിന്‍വലിക്കണമെന്നും സാമ്പത്തിക ഞെരുക്കങ്ങളില് അവരെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിഷപ്പിനെ കൂടാതെ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, ഇന്‍ഫാം താമരശേരി രൂപതാ പ്രസിഡന്റ് അഗസ്റ്റിന് പുളിക്കകണ്ടത്തില്‍ എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group