അവയവദാനം പ്രോത്സാഹിപ്പിച്ച് CBCW

അവയവദാനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകി കാത്തോലിക് ബിഷപ്പ് ഫോർ കോൺഫോറൻസ് ഇംഗ്ലണ്ട് & വെയിൽസിസ്. അവയവദാനത്തിന് കൂടുതൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശിയ ആരോഗ്യ സേവാ (NHS ) ക്യാമ്പയിൻ സ്വാഗതം ചെയ്യുന്നതിനായി ബിഷപ്പ് കോൺഫറൻസ് അറിയിച്ചു . വ്യക്തികളുടെ താല്പര്യത്തിന് വിരുദ്ധമായി അവയവദാനം നടക്കുകയില്ലെന്ന് ഉറപ്പാക്കുകയാണ് പ്രചരണ ലക്ഷ്യം. കത്തോലിക്കാ സഭ അവയവ ദാനത്തിനായി വിശ്വാസികളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും സഭയുടെ “കറ്റേക്കിസം” “മാന്യവും മികവുറ്റവുമായ പ്രവർത്തി” എന്നാണ് അവയവദാനത്തെ കത്തോലിക്കാ സഭ വിശേഷിപ്പിക്കുന്നതെന്ന് CBCW ഹെൽത്ത് കെയർ ആന്റ് മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഹെഡ് ബിഷപ്പ് പോൾ മേസൺ പറഞ്ഞു. ജീവിതാവസാന പരിപാലനത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതിന് നമ്മുടെ സമൂഹം കൈക്കൊള്ളുന്ന രീതിയിൽ മാറ്റം വരുത്തണമെന് ബിഷപ്പ് പോൺ യുവാക്കളോട് അഭ്യർത്ഥിച്ചു. അവയവദാനത്തെ കുറിച്ച് തീരുമാനം എടുക്കാനുള്ള പൂർണമായ അവകാശം വ്യക്തികൾക്കാണ് എന്നും അദ്ദേഹം ഓർമപ്പെടുത്തി. അവയവദാന ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾ CBCW വിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

\