അവയവദാന തട്ടിപ്പ് കേസ്: ക്രൂരത തുറന്നുകാട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലോക്ക് ഷോര്‍ ആശുപത്രിയിലെ അവയവദാന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു.
ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അവയവങ്ങള്‍ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫോറന്‍സിക് സര്‍ജന്റെ മൊഴിയെടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2009 നവംബര്‍ 29നാണ് ഇടുക്കി ഉടുമ്ബൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group