അവയവദാനം ദൈവോത്മുഖമായ യാത്രയുടെ ഭാഗമാണെന്നും കിഡ്നി പോലുള്ള ആന്തരിക അവയവങ്ങൾ ദാനം ചെയ്യുമ്പോള്‍ അത് വാങ്ങുന്നവനെക്കാള്‍ ധന്യന്‍ നല്കുന്നവനാണെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ റീനല്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് മെഡിസിറ്റിയില്‍ നടന്ന സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അവയവമാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയകളെ പറ്റി വളരെ അധികം തെറ്റായ ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണം നല്‍കണമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കൃത്യം ഒരു വര്‍ഷം മുന്‍പ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ശേഷം ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ 100% വിജയത്തോടെയാണ് 15 വ്യക്തികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയതെന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിoഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. വിദഗ്ധരായ ഡോക്ടര്‍മാരും മറ്റു അനുബന്ധ വിഭാഗങ്ങളും അതിനൊപ്പം രോഗികള്‍ ആയിരുന്നവര്‍ കാണിച്ച വിശ്വാസവുമാണ് ഈ വിജയത്തിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group