തുരുത്തിപ്പള്ളി ‘ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളി SMYM യൂണിറ്റും മാർസ്ലീവ മെഡിസിറ്റി പാലായുമായി സഹകരിച്ച് തുരുത്തിപള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ പി എഫ് ടി പരിശോധന ക്യാമ്പ് നടത്തി.
പാലാ രൂപതയുടെ 75-ാം വാർഷികം പ്രമാണിച്ച് 25-ഓളം സൗജന്യ PFT ക്യാമ്പുകളാണ് പാലാരൂപത SMYM യൂണിറ്റും മാർ സ്ലീവാ മെഡിസിറ്റിയുമായി ചേർന്ന് നടത്തുന്നത്.
കോവിഡാനന്തരം വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, അലർജി, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, പുകവലി മുതലായവുമായി ബന്ധപെട്ട രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു സഹായിക്കുന്നതിനാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൻ്റെ ഉദ്ഘാടനം തുരുത്തിപ്പള്ളി വികാരിയും SMYM യൂണിറ്റ് ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. SMYM ജോയിൻറ് ഡയറക്ടർ സിസ്റ്റർ. റ്റിൻസി അരീക്കാട്ട് SH ആശംസകൾ നേർന്നു.മാർ സ്ലീവാ മെഡിസിറ്റിയിലെ പൾ മനോളജി ഡിപ്പാർട്ടുമെൻ്റിലെ ഡോക്ടർ മെറിൻ യോഹന്നാനും ടീം അംഗങ്ങളും ചികിത്സക്ക് നേതൃത്വം നല്കി.
SMYM തുരുത്തിപ്പള്ളി യൂണിറ്റ് പ്രിസിഡൻ്റ് ബിബിൻ ബെന്നി കുഴികണ്ടത്തിലും യൂണിറ്റ് ഭാരവാഹികളും വേണ്ട ക്രമീകരണങ്ങൾ ചെയ്യ്തു. ഇവിടെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ PFT ടെസ്റ്റും മെഡിസിറ്റിയിൽ തുടർ ചികിത്സക്കുള്ള ആനുകൂല്യങ്ങളും ചെയ്തു വരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group