സിൽവർ, ഗോൾഡൻ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ വിവാഹത്തിന്റെ 25, 50 വർഷം പൂർത്തിയാക്കിയവരുടെ സിൽവർ, ഗോൾഡൻ ജൂബിലി ദമ്പതിസംഗമം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത ഫാമിലി കമ്മീഷൻ മെമ്പർ ഡോ. ബാബു കോച്ചാംകുന്നേൽ സ്വാഗതം ആശംസിക്കുകയും അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് അദ്ധ്യക്ഷപ്രസംഗം നടത്തുകയും സിസി മഞ്ഞാങ്കൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
സംഗമത്തോടനുബന്ധിച്ച് ദമ്പതികൾക്കായി നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 134 ദമ്പതികൾ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group