വൈദികരെ ക്രൂരമായി ആക്രമിച്ച് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഒറീസ പോലീസ്

ഒഡീഷയിലെ റൂർക്കല രൂപതയിൽപ്പെട്ട വൈദിക മന്ദിരത്തിൽ അതിക്രമിച്ചു കടന്ന അക്രമിസംഘം വൈദികരെ ക്രൂരമായി മർദിച്ചശേഷം പണവും വസ്‌തുവകകളും കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഒറീസ പോലീസ്.

സുന്ദർഗഡ് ജോരാഭാൽ പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിനു നേരേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. മുഖംമൂടിയും വലിയ ഷൂസുകളും കൈയുറകളുമണിഞ്ഞ് 15 പേരടങ്ങുന്ന സംഘമാണ് വൈദിക മന്ദിരത്തിൽ അക്രമം നടത്തിയത്. പരിക്കേറ്റ വികാരി ഫാ. നേരിയൽ ബിലൂങ്, സഹവികാരി ഫാ. അ ലോഷ്യസ് എന്നിവരെ റൂർക്കല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദികമന്ദിരത്തിന്റെ ഗ്രില്ലുകളും വാതിലും തകർത്ത അക്രമിസംഘം ഉള്ളിൽ പ്രവേശിച്ച് വൈദികരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും മർദിച്ച് അവശരാക്കുകയുമായിരിന്നു. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി, ഇരുവരെയും മുറിക്കു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് കവർച്ച നടത്തിയത്. ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m