കോട്ടയം : യുവജനങ്ങളുടെ കുടിയേറ്റം നിയന്ത്രിക്കുവാന്‍ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങളും ഘടനാവ്യവസ്ഥിതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോമലബാര്‍ സിനഡല്‍ കമ്മിറ്റിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പിലാകുന്നതോടെ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസക്രമത്തിലേക്ക് ഭാരതത്തിന് എത്തിച്ചേരാനാകുമെന്ന് യോഗാധ്യക്ഷനും പാലാ രൂപത ബിഷപുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഒരു വ്യക്തിയെ ജീവിക്കുവാന്‍ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
പാലാ രൂപത ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കോളജ് മാനേജരും മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറിയും സീറോമലബാര്‍ സിനഡല്‍ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group