സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറംശക്തികള്‍ ഇടപെടേണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍…

കൊച്ചി: കത്തോലിക്കാസഭയുടെ ആഭ്യന്തര വിഷയങ്ങളിൽ പുറമേ നിന്നുള്ള ഇടപെടലുകളുടെ ആവശ്യമില്ലന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.ക്രൈസ്തവ സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ സഭാസമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കറുണ്ടെന്നും ഇതിനെ പൊതുവേദിയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.
ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നടപ്പിലാ ക്കുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് ക്രൈസ്തവരല്ല. മറിച്ച്, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. യുഎന്‍ ഉം കേന്ദ്രസര്‍ക്കാരും കണക്കുകള്‍ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.വരാന്‍പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പു നല്‍കിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിശ്വാസിസമൂഹം ഏറ്റെടുക്കുമെന്നും ഭീക രപ്രസ്ഥാനങ്ങള്‍ക്കും അവരെ പിന്തുണയ്ക്കു ന്നവര്‍ക്കുമെതിരെ പൊതുസമൂഹം ഉണരണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group