ഹാർട്ട്‌ഫോർഡിലെ വിശ്വാസീസമൂഹത്തിന് സ്വന്തം ദൈവാലയം ഇടവക പ്രഖ്യാപനം ജൂലൈ 10ന്

ഹാർട്ട്‌ഫോർഡ് സെന്റ് തോമസ് മിഷണിലെ കുടുംബങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഏറെ ശ്രമകരമായ ഈ ദൗത്യം യാഥാർത്ഥ്യമാക്കിയത്. ഹാർട്ട്‌ഫോർഡിലെ സീറോ മലബാർ കുടുംബങ്ങളെ കൂട്ടിച്ചേർത്ത് 2000ലാണ് സെന്റ് തോമസ് മിഷന് രൂപംകൊടുത്തത്. ഫാ. തോമസ് പുതിയിടമായിരുന്നു പ്രഥമ ഡയറക്ടർ. തുടർന്ന് ഫാ. ജോസഫ് നടുവിലേക്കുറ്റ്, ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ എന്നിവരും മിഷന്റെ ചുമതല നിർവഹിച്ചു.
ഫാ. ജോസഫ് പുള്ളിക്കാട്ടിൽ 2014 ഡിസംബറിൽ നിയമിക്കപ്പെട്ടതോടെയാണ് സ്വന്തം ദൈവാലയം എന്ന സ്വപ്‌നത്തിലേക്കുള്ള പ്രയാണം വേഗത്തിലായത്. ട്രസ്റ്റിമാരായ ആൽവിൻ മാത്യു, ബിനോയ് സക്‌റിയ, പർച്ചേസിംഗ് കമ്മിറ്റി കോർഡിനേറ്റർ അരുൺ ജോസ് എന്നിവരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വത്തിൽ ഇടവകകൂട്ടായ്മ നടത്തിയ ശ്രമങ്ങളാണ് ആറു വർഷത്തിനിപ്പുറം ദൈവാലയം സ്വന്തമാക്കാൻ കരുത്തായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group