നാടകീയമായി പി.സി. ജോര്‍ജിനെ അസമയത്ത് അറസ്റ്റ് ചെയ്ത പോലീസ് നടപടി കിരാതവും നീതിരഹിതവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
തുല്യനീതി നടപ്പിലാക്കാൻ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ സമുദായ നേതാക്കന്മാരെ സംരക്ഷിച്ചപ്പോൾ പി.സി. ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്തത് ഇരട്ട അനീതിയാണ്. യാഥാര്‍ഥ്യ ബോധത്തോടെയുള്ള വസ്തുതകള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ വിരളി പിടിക്കുന്ന തീവ്രചിന്താഗതിക്കാരാല് അടിമകളാക്കപ്പെട്ടിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം വിലയിരുത്തി.
ക്രിസ്മസ് തലേന്നു പോലും ചില സമുദായ പണ്ഡിതര്‍ പരസ്യമായി ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടും അതിനെതിരേ പരാതികള്‍ ഉയര്‍ന്നിട്ടും അതൊന്നും പരിഗണിക്കാത്ത സര്‍ക്കാര്‍ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന വ്യഗ്രത പൊതുസമൂഹം തിരിച്ചറിയും. പ്രതിപക്ഷനേതാവ് പക്ഷം ചേര്‍ന്ന് അതേവിഭാഗത്തെ തന്നെ കൂടെനിര്‍ത്താന്‍ വേണ്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നും യോഗം ആരോപിച്ചു. സാമൂഹ്യസൗഹൃദ അന്തരീക്ഷം കേരളത്തില്‍ നിലനിര്ത്തുവാനായിട്ടുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group