തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർത്ഥികള്‍ക്ക് ആശ്വാസമായി വിവിധ തസ്‌തികകളുടെ വിജ്ഞാപനമെത്തി. 63 തസ്‌തികകളുടെ വിജ്ഞാപനമാണ് പുറത്തുവിട്ടത്.
പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
കാറ്റഗറി നമ്ബർ: 145/2024
ക്ലാർക്ക് – ടൈപ്പിസ്റ്റ്
എൻ.സി.സി./സൈനിക ക്ഷേമവകുപ്പ്
ശമ്ബളം: 26,500-60,700 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍: തിരുവനന്തപുരം-1, കണ്ണൂർ-1,
നിയമനരീതി: നേരിട്ടുള്ള നിയമനം (വിമുക്തഭടന്മാരായ പട്ടിക
പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം
പ്രായപരിധി: 18-50
യോഗ്യതകള്‍: 1. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. 2. മലയാളം ടൈപ്പ്‌റൈറ്റിങ്ങില്‍ ലോവർഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ.) അല്ലെങ്കില്‍ തത്തുല്യം. 3. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങില്‍ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.ടി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയും.
2. കാറ്റഗറി നമ്ബർ: 144/2024
ലൈബ്രേറിയൻ ഗ്രേഡ് III
സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറി
ശമ്ബളനിരക്ക്: 43,400-91,200 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമനരീതി: നേരിട്ടുള്ള നിയമനം
(സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികവർഗം മാത്രം)
പ്രായപരിധി: 18-41
യോഗ്യതകള്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഒരു അംഗീകൃത സർവകലാശാലയില്‍നിന്ന് റഗുലർ പഠനത്തിലൂടെ നേടിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും.
3. കാറ്റഗറി നമ്ബർ: 143/2024
കെമിക്കല്‍ ഇൻസ്‌പെക്‌ടർ/ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍)
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്
ശമ്ബളനിരക്ക്: 55,200-1,15,300 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികജാതി/പട്ടികവർഗം)
പ്രായപരിധി: 23-41
യോഗ്യതകള്‍: 1. ഒരു അംഗീകൃത സർവകലാശാലയില്‍നിന്ന് കെമിക്കല്‍ എൻജിനീയറിങ്ങിലോ കെമിക്കല്‍ ടെക്‌നോളജിയിലോ കുറഞ്ഞത് 55 ശതമാനം മാർക്കോടുകൂടിയ ബിരുദം. 2. ഏതെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏതെങ്കിലും അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളോ നടത്തുന്ന കെമിക്കല്‍ ഇൻഡസ്ട്രിയിലോ ലബോറട്ടറിയിലോ മേല്‍നോട്ടച്ചുമതലയുള്ള തസ്തികയില്‍ 2 വർഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. (പരിചയം, ബിരുദയോഗ്യത നേടിയതിനുശേഷമുള്ളതായിരിക്കണം).
4. കാറ്റഗറിനമ്ബർ: 142/2024
ബ്ലാക്ക്‌സ്മിത്ത്
ആരോഗ്യം
ശമ്ബളം: 25,100-57,900 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍- കോഴിക്കോട്-01
(പ്രതീക്ഷിതഒഴിവ്)
നിയമനരീതി: നേരിട്ടുള്ളനിയമനം
പ്രായപരിധി: 19-36
യോഗ്യതകള്‍: 1. ബ്ലാക്ക്‌സ്മിത്ത് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്. 2. സാങ്കേതിക യോഗ്യതയായ ബ്ലാക്ക്‌സ്മിത്ത് ട്രേഡിലുള്ള എൻ.ടി.സി നേടിയതിനുശേഷം ബ്ലാക്ക്‌സ്മിത്ത് ജോലിയില്‍ ഏറ്റവുംകുറഞ്ഞത് അഞ്ചുവർഷത്തെ പരിചയവും സ്റ്റീല്‍ ഫർണിച്ചറിന്റെയും മറ്റ് ഉപകരണങ്ങളുടെയും നിർമാണത്തിലും പരിപാലനത്തിലും കേടുപാട് തീർക്കുന്നതിലും (ഫാബ്രിക്കേഷൻ, മെയിന്റനൻസ് ആൻഡ് റിപ്പയേഴ്‌സ്) ഉള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. പരിചയംനേടുന്നത് സർക്കാർ/ അർധസർക്കാർ സ്ഥാപനത്തില്‍നിന്നല്ലാതെ മറ്റ് സ്ഥാപനത്തില്‍നിന്നോ വർക്ക്‌ഷോപ്പില്‍നിന്നോ ആണെങ്കില്‍ അത് കമ്ബനി ആക്‌ട്/എസ്.എസ്.ഐ. ആക്‌ട്/കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.
5. കാറ്റഗറി നമ്ബർ: 141/2024
ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ
ഗ്രേഡ് II/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോഡർ/സ്റ്റോർകീപ്പർ/എന്യൂമറേറ്റർ
മൃഗസംരക്ഷണം
ശമ്ബളം: 27,900-63,700 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍- കണ്ണൂർ-2
നിയമനരീതി: നേരിട്ടുള്ള നിയമനം. വിമുക്തഭടന്മാർ/ വിമുക്തഭടന്മാരുടെ ആശ്രിതർ/പ്രതിരോധസേനാംഗങ്ങളുടെ ആശ്രിതർ എന്നിവരില്‍നിന്ന്.
പ്രായപരിധി: 18-36
യോഗ്യതകള്‍: ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റിലുള്ള വി.എച്ച്.എസ്.ഇ. പാസായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവില്ല.
6. കാറ്റഗറി നമ്ബർ: 140/2024
യു.പി. സ്കൂള്‍ ടീച്ചർ (മലയാളം മാധ്യമം)
(തികമാറ്റം വഴിയുള്ള നിയമനം), വിദ്യാഭ്യാസം
ശമ്ബളം: 35,600- 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍: ആലപ്പുഴ-1, കോട്ടയം-1, എറണാകുളം-13, തൃശ്ശൂർ-4, പാലക്കാട്-8, മലപ്പുറം-1, കോഴിക്കോട്-3
നിയമനരീതി: തസ്തികമാറ്റം വഴിയുള്ള നിയമനം
പ്രായപരിധി: ബാധകമല്ല
യോഗ്യതകള്‍: 1. കേരള സർക്കാരിന്റെ പരീക്ഷാകമ്മിഷണർ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയോ തത്തുല്യപരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍, കേരളത്തിലെ ഏതെങ്കിലും സർവകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കില്‍, കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർസെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.
2. കേരള സർക്കാർ പരീക്ഷാ കമ്മിഷണർ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍, കേരളത്തിലെ സർവകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ ബിഎഡ്, ബിടി, എല്‍ടി യോഗ്യതയും നേടിയിരിക്കണം.
3. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസായിരിക്കണം.
7. കാറ്റഗറി നമ്ബർ: 139/2024
ഫുള്‍ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(സംസ്കൃതം)
വിദ്യാഭ്യാസം
ശമ്ബളം: 35,600- 75,400 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍: തൃശ്ശൂർ, പാലക്കാട്-പ്രതീക്ഷിത ഒഴിവുകള്‍
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-40
യോഗ്യതകള്‍: 1. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. കേരളത്തിലെ സർവകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍, കേരളത്തിലെ സർവകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (സംസ്കൃതം) പഠനത്തിലുള്ള ടൈറ്റില്‍.
അല്ലെങ്കില്‍, കേരളസർക്കാർ നല്‍കുന്ന സംസ്കൃതഭാഷയിലുള്ള ഓറിയന്റല്‍ സ്കൂള്‍ ലീവിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കില്‍, കേരളത്തിലെ ഏതെങ്കിലും സർവകലാശാല നടത്തുന്ന സംസ്കൃതത്തിലുള്ള പ്രിലിമിനറി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍, കേരളത്തിലെ സർവകലാശാലകളുടെ കീഴില്‍ പ്രവർത്തിക്കുന്ന സംസ്കൃത കോളേജില്‍നിന്നുള്ള പ്രീ യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍, കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മിഷണർ നടത്തുന്ന സംസ്കൃത ടീച്ചർ പരീക്ഷ പാസായിരിക്കണം.
കേരളത്തിലെ സർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന ആർട്‌സ് അല്ലെങ്കില്‍ സയൻസ് കോളേജില്‍നിന്ന് പ്രീഡിഗ്രി പരീക്ഷ, സംസ്കൃതം (സാഹിത്യം), സംസ്കൃതം (ശാസ്ത്രം) ഐച്ഛിക വിഷയങ്ങളായി പഠിച്ച് പാസായിരിക്കണം. അല്ലെങ്കില്‍, കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നടത്തുന്ന സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവ കോമ്ബിനേഷനായുള്ള പ്ലസ് 2 കോഴ്‌സ് പാസായിരിക്കണം. 2. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്- IV (കെ- ടെറ്റ് IV) പാസായിരിക്കണം.
8. കാറ്റഗറി നമ്ബർ: 138/2024
സ്റ്റെനോഗ്രാഫർ
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്
ശമ്ബളം: 9,940- 16,580 രൂപ
ഒഴിവുകളുടെ എണ്ണം: 01
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യതകള്‍: 1. ഒരു അംഗീകൃത സർവകലാശാലയില്‍നിന്നുള്ള ബിരുദം. 2. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ടൈപ്പ്‌റൈറ്റിങ് (ഇംഗ്ലീഷ്) ഹയർ അല്ലെങ്കില്‍ തത്തുല്യയോഗ്യത. 3. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ്) ലോവർ അല്ലെങ്കില്‍ തത്തുല്യയോഗ്യത. 4. കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിങ് (മലയാളം) ലോവർ. 5. കെ.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (മലയാളം) ലോവർ.
9. കാറ്റഗറി നമ്ബർ: 137/ 2024
ട്രേഡ്‌സ്‌മാൻ- മെഷിനിസ്റ്റ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
ശമ്ബളം: 26,500- 60,700 രൂപ
ഒഴിവുകളുടെ എണ്ണം: 7
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യത: 1. അനുയോജ്യമായ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍, 2. (i) എസ്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍മെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.
10. കാറ്റഗറി നമ്ബർ: 136/2024
ട്രേഡ്‌സ്‌മാൻ- വെല്‍ഡിങ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
ശമ്ബളം: 26,500- 60,700 രൂപ
ഒഴിവുകളുടെ എണ്ണം: 16
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യത: 1. അനുയോജ്യമായ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍, 2 (i) എസ്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍മെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.
11. കാറ്റഗറി നമ്ബർ: 135/2024
ട്രേഡ്‌സ്‌മാൻ- റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
സാങ്കേതിക വിദ്യാഭ്യാസവകുപ്പ്
ശമ്ബളം: 26,500- 60,700 രൂപ
ഒഴിവുകളുടെ എണ്ണം: 3
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18- 36
യോഗ്യത: 1. അനുയോജ്യമായ ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ 2. (i) എസ്.എസ്.എല്‍.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍മെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.
12. കാറ്റഗറി നമ്ബർ: 134/2024
ഡയാലിസിസ് ടെക്‌നീഷ്യൻ ഗ്രേഡ് II
ആരോഗ്യ വകുപ്പ്
ശമ്ബളം: 31,100- 66,800 രൂപ
ഒഴിവുകളുടെ എണ്ണം: 68
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യതകള്‍: 1. സയൻസ് വിഷയത്തില്‍ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത.2. (a) മെഡിക്കല്‍ എജുക്കേഷൻ ഡയറക്ടർ നടത്തുന്ന ഡയാലിസിസ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ. അല്ലെങ്കില്‍ (b) ഒരു അംഗീകൃത സർവകലാശാലയില്‍നിന്നുമുള്ള ഡയാലിസിസ് ടെക്‌നോളജിയിലുള്ള ബിരുദം.3. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളില്‍നിന്ന് (പ്രതിരോധമേഖല/ റെയില്‍വേ/ ഇ.എസ്.ഐ/ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികള്‍ ഉള്‍പ്പെടെ) നേടിയ ഡയാലിസിസ് ടെക്‌നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.4. കേരള പാരാ മെഡിക്കല്‍ കൗണ്‍സിലിലുള്ള രജിസ്‌ട്രേഷൻ.
13. കാറ്റഗറി നമ്ബർ: 133/ 2024
കാത്ത് ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II
ആരോഗ്യ വകുപ്പ്
ശമ്ബളം: 31,100- 66,800 രൂപ
ഒഴിവുകളുടെ എണ്ണം: 06
നിയമനരീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36
യോഗ്യതകള്‍: 1. സയൻസ് വിഷയത്തില്‍ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 2. (a) മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിലുള്ള ഡിപ്ലോമ/ ശ്രീ ചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് നടത്തുന്ന കാത്ത് ലാബ് ടെക്‌നോളജി കോഴ്‌സിലുള്ള ഡിപ്ലോമ. അല്ലെങ്കില്‍ (b) ഒരു അംഗീകൃത സർവകലാശാലയില്‍നിന്ന് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിലുള്ള ബിരുദം. 3. ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളില്‍നിന്ന് (പ്രതിരോധമേഖല/ റെയില്‍വേ/ ഇ.എസ്.ഐ./ നേടിയ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികള്‍ ഉള്‍പ്പെടെ) നേടിയ കാത്ത് ലാബ് ടെക്‌നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 4. കേരള പാരാ മെഡിക്കല്‍ കൗണ്‍സിലിലുള്ള രജിസ്‌ട്രേഷൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group