വിശ്വാസത്തിന്റെ പേരിൽ കൂടുതൽ ആക്രമണങ്ങൾ നേരിട്ട് പാക്ക് ക്രൈസ്തവർ

വിശ്വാസത്തിന്റെ പേരിൽ കൂടുതൽ ആക്രമണങ്ങൾ നേരിട്ട് പാക്ക് ക്രൈസ്തവർ.
ആറുമാസത്തിനുള്ളിൽ പാക്കിസ്ഥാനിൽ ക്രൈസ്തവർക്കു നേരെ എഴുപതോളം ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്.

ഡിഗ്നിറ്റി ഫസ്റ്റ് എന്ന എൻ. ജി. ഒ. പുറത്തിറക്കിയ ‘പെർസിക്യൂഷൻ വാച്ച്’ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 140-ഓളം കുടുംബങ്ങളെ ആക്രമണങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം വ്യാജ മതനിന്ദ ആരോപണങ്ങളും ശിക്ഷാവിധികളും അറസ്റ്റുകളും ഇവിടെ തുടരുകയാണ്.

ആറു മാസങ്ങൾക്കുള്ളിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ, അക്രമാസക്തമായ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, ഭൂമി പിടിച്ചെടുക്കൽ, കുടിയൊഴിപ്പിക്കൽ, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനി കൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ എന്നിവ കൂടുതൽ വ്യാപകമാകുന്നതായി റിപ്പോർട്ട് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group