നവംബര്‍ 26 മുതല്‍ ഒരു വര്‍ഷത്തേക്ക് അല്‍മായ വര്‍ഷമായി ആചരിക്കാന്‍ പാക്ക് സഭ. 2023-2024 അല്‍മായ വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതയാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ട് അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രാദേശിക ദേവാലയങ്ങളിലേക്കും മെത്രാപ്പോലീത്ത കത്തയച്ചു. കുടുംബത്തിലും ജോലിസ്ഥലത്തും പാകിസ്ഥാനിലെ സാധാരണക്കാരുടെ വ്യക്തിത്വം, തൊഴില്‍, ദൗത്യം, സാക്ഷ്യം എന്നിവ സംരക്ഷിക്കുന്നതിനും നീതിയും, യോജിപ്പുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അത്മായ വര്‍ഷം ആചരിക്കുന്നതെന്നു ഇസ്ലാമാബാദ് – റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇര്‍ഷാദ് പറഞ്ഞു.
ആരാധനാവര്‍ഷത്തില്‍ സന്യാസ സമൂഹങ്ങളും, സഭാ സ്ഥാപനങ്ങളും അത്മായരുടെ സഹായത്തോടെ കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ കോണ്‍ഫറന്‍സുകളും, കാരുണ്യ പരിപാടികളും സംഘടിപ്പിക്കണമെന്നു മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group