ആൾക്കൂട്ട കൊലപാതകത്തെ അപലപിച്ച് പാക്കിസ്ഥാൻ നിയമസഭ

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള തുടർച്ചയായ ആൾക്കൂട്ടവിചാരണകളും കൊലപാതകങ്ങളും ഏറി വരുന്ന പാക്കിസ്ഥാനിൽ, ഇത്തരം ഹീനകൃത്യങ്ങളെ പാക്കിസ്ഥാൻ നിയമനിർമ്മാണസഭ അപലപിക്കുകയും നിയമവാഴ്ചയെ ബഹുമാനിക്കാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

ആൾക്കൂട്ടക്കൊലയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ സംയുക്ത നിയമനിർമ്മാണ സഭ അംഗീകരിച്ചു.

പ്രമേയത്തിൽ നിയമവാഴ്ച നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു. അക്രമത്തെ ചെറുക്കുന്നതിനും എല്ലാ പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുനൽകുന്നതുമായ നിയമനിർമ്മാണ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. നീതിന്യായവകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആസാം നസീർ തരാർ ആണ് പ്രമേയം മുൻപോട്ടു വച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group