അഫ്ഗാനിസ്ഥാൻ അഭയാർഥികൾക്ക് സഹായഹസ്തവുമായി കാരിത്താസ് പാക്കിസ്ഥാൻ.

ലാഹോർ: താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക്സഹായമാകാൻ കാരിത്താസ് പാകിസ്താൻ രംഗത്ത്. അഭയാർഥികൾക്ക് അവശ്യമായ വെള്ളം, ഭക്ഷണം, പ്രഥമശുശ്രൂഷ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ പോലുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾ നൽകുവാനാണ് നിലവിൽ കത്തോലിക്കാ സഭയുടെ പാകിസ്ഥാനിലെ സേവന സംഘടനയായ കാരിത്താസ് പാകിസ്ഥാൻ ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി അതിർത്തിയിൽ എത്തുന്ന അഭയാർത്ഥികൾക്ക് ആവശ്യമായ സഹായം നൽകുവാൻ ഭദ്രാസന യൂണിറ്റുകൾക്ക് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ താലിബാനെക്കുറിച്ച് വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒഴിവാക്കാനും കാരിത്താസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group