പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിക്ക്‌ ക്രൂരപീഡനം

പാകിസ്ഥാനിൽ 16 വയസ്സുള്ള ക്രൈസ്തവ പെൺകുട്ടിക്ക് ക്രൂരപീഡനം.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ബലാത്സംഗത്തിന് ഇരയാക്കി.
ഒകാരയിലെ കോളേജിനു സമീപത്തു നിന്ന് ക്രിസ്ത്യാനിയായ പെൺകുട്ടിയെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടു പോവുകയും ഫൈസലാബാദിനു സമീപത്തു വച്ച് പീഡിപ്പിക്കുകയും ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ ഗ്രേസ് വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയതിനു ശേഷം പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകുകയും നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ അർദ്ധബോധാവസ്ഥയിൽ വീടിനടുത്തുള്ള തെരുവിൽ നിന്നുമാണ് പെൺകുട്ടിയെ തിരികെ ലഭിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.എന്നാൽ സംഭവത്തിൽ പോലീസ് നിഷ്ക്രിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റവാളികളെ പിടികൂടിവാനോ, ആക്രമണത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ട സംരക്ഷണം നൽകാനോ പോലീസ് അധികാരികൾ തയ്യാറായിട്ടില്ലന്നും ബന്ധുക്കൾ ആരോപിച്ചു. പാക്കിസ്ഥാനിൽ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group