പാകിസ്ഥാൻ പരമോന്നത സിവിൽ പുരസ്കാരം സിസ്റ്റർ റൂത്ത് ലൂയിസിന്

52 വർഷം പാക്ക് ജനതയ്ക്ക് സിസ്റ്റർ റൂത്ത് ലൂയിസിന്നൽകിയ നിസ്വാർഥ സേവനത്തിന് മരണാനന്തരം പരമോന്നത സിവിൽ അംഗീകാരം നൽകി പാക് ഭരണകൂടം .രാജ്യത്തെ പരമോന്നത സിവിൽ ബഹുമതിയായ സീതാര-ഇ-ഇംതിയാസ് (സ്റ്റാർ ഓഫ് എക്സലൻസ്) ആണ് രാജ്യം സിസ്റ്റർക്ക് നൽകിയത് . ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ക്രൈസ്റ്റ് ദി കിംഗിന്റെയും (എഫ്എംസികെ) സഭാംഗമായ സിസ്റ്റർ അൻപത് വർഷത്തിലേറെയായി പാകിസ്ഥാനിലെ നിർധനരായ ജനങ്ങളുടെ ഇടയിലും ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികളുടെ ഇടയിലും നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചു, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനായി സിസ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ദാർ-ഉൽ-സുകുൻ ( സമാധാനത്തിന്റെ ഭവനം ) 21 ദശലക്ഷം ജനങ്ങളുടെ കണ്ണീരാണ് ഒപ്പിയത്.കൂടാതെ ദാർ-ഉൽ-സുകുൻ സ്ഥാപിതമായ അതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആദരസൂചകമായി മൂന്നു നിലയുള്ള കെട്ടിടം നിർമ്മിക്കാനും പാക് സർക്കാർ ധനസഹായം നൽകി.സിസ്റ്റർ റൂത്തിന് രാജ്യം നൽകിയ ആദരവിന് കർദിനാൾ ജോസഫ് കോട്ടസ് നന്ദി അറിയിച്ചു.കൊറോണവൈറസ് ബാധയെത്തുടർന്ന് 2020 ജൂലൈ 20ന് ആണ് സിസ്റ്റർ മരണപ്പെട്ടത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group