പരിശുദ്ധ പിതാവിന്റെ ആഹ്വാനം ഉൾക്കൊണ്ട് പാക്ക്-യുവജനങ്ങൾ പ്രാർത്ഥനയിൽ…

പകർച്ചവ്യാധിയുടെ അവസാനത്തിനായി ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടത്തി പാക് യുവജനങ്ങൾ കോവിഡ് -19 പകർച്ചവ്യാധിയുടെ അവസാനത്തിനുവേണ്ടി തീവ്രമായി പ്രാർത്ഥിക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനത്തിന് മറുപടിയായിട്ടാണ് പാകിസ്ഥാനിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന സംഘടിപ്പിച്ചത്.കരുണയുടെ ദിനങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ച പ്രാർത്ഥനയിൽ ലോകം മുഴുവനു വേണ്ടി
മദ്ധ്യസ്ഥപ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തി .
“ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയിൽ നിന്നുള്ള മോചനം പ്രാർത്ഥനയിലൂടെ മാത്രമേ സാധ്യമാകുവെന്ന്
ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ “കോർഡിനേറ്റർ ഷോയ് തോമസ് പറഞ്ഞു അതിനാൽ പരിശുദ്ധ പിതാവിന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെ യും മഹാമാരി ക്കെതിരെ യുവജനങ്ങൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group