മരിയൻ തീർത്ഥാടനത്തിന് ഒരുങ്ങി പാക് ക്രൈസ്തവ സമൂഹം.

ലാഹോർ: പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിന് ഒരുങ്ങി പാക്ക് ക്രൈസ്തവ സമൂഹം.പാക്കിസ്ഥാനിലെ മരിയാമബാദ് ഗ്രാമത്തിൽ നിന്നാണ് 72-ാമത് തീർത്ഥാടനം നാളെ മുതൽ (സെപ്റ്റംബർ:10-12)ആരംഭിക്കുക.‘പരിശുദ്ധ മേരി, കരുണയുടെ അമ്മ’ എന്ന ആപ്തവാക്യവുമാണ്ഈ വർഷത്തെ തീർത്ഥാടനത്തിന്റേത്.
ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന വാർഷിക തീർത്ഥാടനത്തിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, ഈ വർഷം കർശന നിബന്ധനകളോടെ പ്രാദേശിക ഭരണകൂടം അനുമതി നൽകുകയായിരുന്നു.മഹാമാരിക്ക് മുമ്പത്തെ വർഷിക തീർത്ഥാടനത്തിൽ 12 ലക്ഷത്തിൽപ്പരാണ് പങ്കെടുത്തത്. ഇത്തവണത്തെ തീർത്ഥാടകരുടെ എണ്ണത്തെ കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും കർശന സുരക്ഷാ മാർഗനിർദേശങ്ങളോടെയാകും തീർത്ഥാടനമെന്ന് ലാഹോർ അതിരൂപത നേതൃത്വം അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group