ഇസ്ലാമിക തീവ്രവാദികളാൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട വിശ്വാസികളുടെ ഓർമ്മ പുതുക്കി പാക്ക് ക്രൈസ്തവ സമൂഹം. 2009 ആഗസ്റ്റ് ഒന്നാം തീയതിയാണ് എട്ടു ക്രൈസ്തവരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ജീവനോടെ കത്തിച്ചത്. നൂറോളം ക്രൈസ്തവരുടെ ഭവനങ്ങളും ആക്രമികൾ അന്ന് അഗ്നിക്കിരയാക്കിയിരുന്നു.
പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയുടെ സമീപകാല ചരിത്രത്തിലെ ഒരു ദാരുണമായ സംഭവമായിരുന്നു അത്.
13 വർഷങ്ങൾക്കു മുമ്പ്, 2009 ആഗസ്റ്റ് 1-ന് രോഷാകുലരായ ഒരു മുസ്ലീം ജനക്കൂട്ടം തോബ ടെക് സിംഗിലെ ഗോരൂ എന്ന ക്രിസ്ത്യൻ സമൂഹത്തെ ആക്രമിച്ചു. 2009 ജൂലൈ 25-ന് ഒരു ക്രിസ്ത്യാനി ഖുറാൻ അവഹേളിച്ചു എന്ന് ആരോപിച്ച് നൂറിലധികം ക്രിസ്ത്യൻ ഭവനങ്ങൾ മുസ്ലീമുകൾ കൊള്ളയടിക്കുകയും ഇതേ തുടർന്ന് ക്രൈസ്തവർക്കു നേരെ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറുകയുമായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നത്. അക്രമികൾ ജീവനോടെ തീ കൊളുത്തിയ എട്ടു പേരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നു. ഇതു കൂടാതെ ഇരുപതോളം ആളുകൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. മുസ്ലീങ്ങൾ ആക്രമണങ്ങൾ നടത്തുമെന്ന് സൂചനകൾ ലഭിച്ചുവെങ്കിലും പോലീസോ, ഭരണകൂടമോ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ല. പാക്കിസ്ഥാനിൽ നിന്ന് ക്രൈസ്തവരെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണമെന്ന് കൊല്ലപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷക്കു ശേഷം ബിഷപ്പ് ജോസഫ് കൗട്ട്സ് വെളിപ്പെടുത്തിയിരുന്നു. ദാരുണമായ ഈ സംഭവത്തിൽ അന്നത്തെ മാർപാപ്പ ആയിരുന്ന ബെനഡിക്റ്റ് പതിനാറാമൻ പാപ്പായും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group