അഞ്ചു മാസങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിക്ക് മോചനം

Pakistani Christian girl freed five months after abduction

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഫൈസലാലാബാദിൽ മുസ്‌ലിം യുവാക്കൾ തട്ടികൊണ്ടുപോയ ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ചു. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ അഞ്ച് മാസത്തോളം പ്രതികൾ മാനസിക-ശാരീരിക പീഡനത്തിനിരയാക്കിയതായും പ്രതികളിൽ ഒരാൾ അവളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും വിവാഹം ചെയ്യുകയും ചെയ്തതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടിയെ പോലീസ് ഫൈസലാബാദിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ജൂൺ 25-ന് മൂന്ന് മുസ്ലിം യുവാക്കൾ പ്രായപൂർത്തിയാവാത്ത മകളെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയതായി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു.

കുറ്റവാളികളെ പോലീസ് പിന്തുണയ്ക്കുന്നതായും കുറ്റവാളികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നും സാമൂഹിക പ്രവർത്തക ലാല റോബിൻ ഡാനിയേൽ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനിൽ മതന്യൂനപക്ഷത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും, അവർ സുരക്ഷിതരല്ലെന്നും ഡാനിയേൽ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും പാകിസ്ഥാനിലെ ക്രിസ്ത്യൻ സംഘടനകൾ ശക്തമായി പ്രതിക്ഷേധിക്കണമെന്നും കാനേഡിയൻ ‘എയ്ഡ് ടു ചർച്ച്’ പ്രസിഡന്റ് നദീനം ഭട്ട് തന്റെ പ്രതികരണത്തിൽ അറിയിച്ചു.

ഹിന്ദു, ക്രിസ്ത്യൻ എന്നീ മത-ന്യൂനപക്ഷങ്ങളിലെ നൂറുകണക്കിന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിപ്പിക്കുന്നതായും, നിർബന്ധിത വിവാഹം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മത-ന്യൂനപക്ഷങ്ങളിൽ നിന്ന് നിർബന്ധിതമായി മതപരിവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഓരോ കേസിലും ശക്തമായ അന്വേഷണത്തിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിറക്കിയിരുന്നു. 2013-20 വർഷങ്ങളിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് പഠനമനുസരിച്ച് ഏറ്റവും കൂടുതൽ നിർബന്ധിത മതപരിവർത്തനം (52%) പഞ്ചാബിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സിദ്ധ് പ്രാവശ്യയിലും ഇതിനോട് സമാനമായ അവസ്ഥയാണ് (44%) നിലനിൽക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group