കേരള സർക്കാരിന്റെ പുതിയ മദ്യത്തിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.തന്റെ ലേഖനത്തിലൂടെ യാണ് വികൃതമായ സർക്കാരിന്റെ മദ്യത്തിനെതിരെ ബിഷപ്പ് പ്രതികരിച്ചത്.
കേരളത്തിന്റെ കാർഷിക സംസ്കാരത്തെ തകർക്കുന്നതാണ് സർക്കാരിന്റെ മദ്യനയം എന്ന് ബിഷപ്പ് കുറിച്ചു.
മാനവവികസന സൂചികയിൽ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്. ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയബോധമുള്ളവരാണ് മലയാളികൾ. സാമൂഹികവും ജാതീയവുമായ അസമത്വങ്ങൾക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്. എന്നാൽ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും ഉത്പാദനക്ഷമതയെയും സാമ്പത്തിക വളർച്ചയെയുമൊക്കെ ബാധിക്കുന്ന തരത്തിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ് മലയാളിയുടെ മദ്യപാനശീലമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ആളോഹരി മദ്യപാനം 3.5 ലിറ്റർ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നമ്മുടെ മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാൻ നമ്മൾ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാൻ മലയാളി വർഷം തോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്നുശതമാനത്തിൽ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം നടക്കുന്നത്.മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് മലയാളി, എന്നുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതയും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ മദ്യ നയം ഇനിയും മദ്യ സംസ്കാരം രൂപപ്പെടുത്താൻ മാത്രമേ ഉപകാരപ്പെടുവെന്നും ജനാധിപത്യസംവിധാനത്തിൽ ഒരു രാജ്യത്തെ ജനതയുടെ ക്ഷേമത്തിനാണ് ഭരണാധികാരികൾ പ്രാധാന്യം നൽകേണ്ടതെന്നും . രാജ്യത്തിന്റെ ധാർമ്മികനിലവാരം കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനാണ്. ഇക്കാര്യം ബന്ധപ്പെട്ടവർ വിസ്മരിക്കരുത്. ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും സംരക്ഷിക്കുവാൻ ജാഗ്രതയുണ്ടാകേണ്ട രാഷ്ട്രീയനേതൃത്വവും ഭരണാധികാരികളും മദ്യനയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group