പാലാ രൂപത സീറോ മലബാർ സഭയ്ക്കും ഭാരത സഭയ്ക്കും അഭിമാനം : മാർ റാഫേൽ തട്ടിൽ

സീറോ മലബാർ സഭയ്ക്കും ഭാരതസഭയ്ക്കും ഉദാത്തമായ സംഭാവനകൾ നൽകിയ രൂപതയാണ് പാലായെന്നും, എന്നും താൻ അഭിമാനത്തോടെയാണ് പാലാ രൂപയെ കുറിച്ച് പറയുന്നതെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാർത്താണ്ഡം ബിഷപ് വിൻസന്റ് മാർ പൗലോസ് എന്നിവർ സഹകാർമികരായിരുന്നു. രൂപതയിലെ എല്ലാ വൈദികരും ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വിശുദ്ധ കുർബാനയിൽ പങ്കാളികളായി. അൽഫോൻസാമ്മയുടെ കബറിടത്തിനു സമീപം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജൂബിലി ദീപം തെളിച്ചു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ സന്ദേശം നൽകി. മന്ത്രി റോഷി അഗസ്തിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group