പരിസ്ഥിതി സംരക്ഷണത്തിന് പുതിയമാനം കുറിക്കുകയാണ് പാലാ രൂപത മാര്‍ സ്ലീവാ മെഡിസിറ്റി.
മെഡിസിറ്റിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി വീടുകളിലേയ്ക്ക് പോകുന്ന സമയം ഓരോ ഫലവൃക്ഷതൈകള്‍ സമ്മാനിക്കുന്ന പദ്ധതിയിലൂടെ സമൂഹത്തിന് പുതിയ വെളിച്ചം പകരുകയാണ് മാര്‍ സ്ലീവാ മെഡിസിറ്റി.
പദ്ധതിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group