സീറോ മലബാർ സഭ അസംബ്ലിക്കായി പാലാ ഒരുങ്ങി

സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണുക്കാടൻ പിതാവും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരതകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ (സി. ബി. സി. ഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാർസഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.

ആഗസ്റ്റ് 22-ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് 25-ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സമാപിക്കുന്ന അസംബ്ലിയുടെ പ്രധാനവേദി അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെൻറ് തോമസ് കോളജ് ക്യാമ്പസ്സുമാണ്. 80 വയസിൽ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്സുമടക്കം പ്രാതിനിധ്യസ്വഭാവത്തോടെ അസംബ്ലിയിൽ പങ്കെടുക്കുന്ന 348 അംഗങ്ങൾക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group